പത്രസമ്മേളനം വിളിച്ച് ജെയിംസ് ആൻഡേഴ്സൺ, വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനകൾ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വെറ്ററൻ ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ക്രിക്കറ്റിൽ നിന്ന് വിരമിച്ചേക്കുമെന്ന് സൂചനകൾ. അതിന് മുന്നോടിയായി താരം പത്ര സമ്മേളനം വിളിച്ചിട്ടുണ്ടെന്നും ഇന്ന് മാധ്യമങ്ങളെ കാണുമെന്നും ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. മാധ്യമങ്ങളെ കാണുമ്പോൾ 38കാരനായ ആൻഡേഴ്സൺ വിരമിക്കൽ പ്രഖ്യാപിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് നേടുവാൻ കുറച്ച വിക്കറ്റുകൾ കൂടി മതിയെങ്കിലും അവസാന കുറച്ചു ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. നിലവിൽ ടെസ്റ്റിൽ 590 വിക്കറ്റുകളാണ് ആൻഡേഴ്സണ് ഉള്ളത്. കഴിഞ്ഞ 3 ടെസ്റ്റുകളിൽ നിന്ന് വെറും 6 വിക്കറ്റ് മാത്രമാണ് താരം വീഴ്ത്തിയത്. കൂടാതെ പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ താരത്തിന് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ വെറും ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.