മാര്‍ക്ക് വുഡ് ആഷസ് ടീമില്‍ മുതല്‍ക്കൂട്ടാവും – ആന്‍ഡേഴ്സണ്‍

- Advertisement -

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ തിളങ്ങി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം പുറത്തെടുത്ത മാര്‍ക്ക് വുഡ് ആഷസിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് ഏറെ സാധ്യതയുള്ള താരമാണ് ജെയിംസ് ആന്‍ഡേഴ്സണ്‍. വരുന്ന ആഷസിലേക്കുളള ടീമിനു മുതല്‍ക്കൂട്ടാകുന്ന താരമായി മാറാന്‍ പോകുന്നത് മാര്‍ക്ക് വുഡ് ആവുമെന്നാണ് ഇംഗ്ലണ്ടിന്റെ സീനിയര്‍ പേസ് ബൗളറുടെ അഭിപ്രായം. ടീമിലേക്ക് അവസാന നിമിഷം ഒല്ലി സ്റ്റോണിനു പകരം ടീമിലെത്തിയ താരം തന്റെ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നാം ടെസ്റ്റില്‍ നേടി.

150 കിലോമീറ്റര്‍ സ്പീഡില്‍ പന്തെറിയുന്ന മാര്‍ക്ക് വുഡ് ടീമിലുള്ളത് ഏറെ ഗുണകരമാണെന്നാണ് ജെയിംസ് ആന്‍ഡേഴ്സണിന്റെ അഭിപ്രായം. സ്റ്റീവ് ഹാര്‍മിന്‍സണ്‍, ആന്‍ഡ്രൂ ഫ്ലിന്റോഫ് എന്നിവരുടെ റിട്ടയര്‍മെന്റിനു ശേഷം ആ ഗണത്തില്‍ പെടുത്താവുന്ന ഒരു താരമാണ് മാര്‍ക്ക് വുഡ് എന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞത്.

Advertisement