ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ച ശീലിച്ചത് തന്റെ യോര്‍ക്കറുകള്‍ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ബുംറ

അവസാന ഓവറുകളില്‍ യോര്‍ക്കറുകള്‍ എറിഞ്ഞ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ തന്റെ വജ്രായുധത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു. യോര്‍ക്കറുകള്‍ യഥേഷ്ടം എറിയുവാനുള്ള തന്റെ കഴിവ് കുട്ടിയായിരുന്നപ്പോള്‍ ടെന്നീസ് ബോളില്‍ ക്രിക്കറ്റ് കളിച്ചതിന്റെ ഗുണമാണെന്നാണ് ജസ്പ്രീത് ബുംറ പറയുന്നത്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെന്ന വിലയിരുത്തപ്പെടുന്ന ബുംറ പറയുന്നത് ടെന്നീസ് ബോളില്‍ ലെംഗ്ത്തിനും ബൗണ്‍സറുകള്‍ക്കും വലിയ പ്രസക്തിയില്ല. യോര്‍ക്കറുകള്‍ തന്നെയാണ് ഏവരും എറിയുവാന്‍ പരിശീലിക്കുക.

എത്ര പരിശീലിച്ചാലും മത്സരത്തിനിടയ്ക്ക് നിര്‍ണ്ണായക ഘട്ടങ്ങളില്‍ യോര്‍ക്കറുകള്‍ എപ്പോഴും എറിയാനാകുമെന്ന് നമുക്ക് കരുതാനാകില്ല. ഇപ്പോളും താന്‍ ഏറെ മണിക്കുറുകള്‍ യോര്‍ക്കറുകള്‍ എറിയുന്നതിനായി ചെലവഴിക്കാറുണ്ടെന്നാണ് ഓസ്ട്രേലിയയ്ക്കെതിരെ പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്ക് കളിക്കാനൊരുങ്ങുന്ന യുവ താരം വെളിപ്പെടുത്തുന്നത്.