9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് വിജയിക്കുവാന്‍ 280 റൺസ് കൂടി

Kieranpowell

ജമൈക്കയിലെ രണ്ടാമത്തെ ടെസ്റ്റിന്റെ അവസാന ദിവസം വിന്‍ഡീസിന് വിജയത്തിനായി ഇനി നേടേണ്ടത് 280 റൺസ് കൂടി. ആദ്യ ഇന്നിംഗ്സിൽ 150 റൺസിന് വെസ്റ്റിന്‍ഡീസ് പുറത്തായ ശേഷം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് പാക്കിസ്ഥാന്‍ 176/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 329 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസ് 49/1 എന്ന നിലയിലാണ് നാലാം ദിവസം അവസാനിക്കുമ്പോള്‍.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ 23 റൺസ് നേടിയ കീറന്‍ പവലിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. താരം റണ്ണൗട്ടായപ്പോള്‍ 34 റൺസാണ് ഒന്നാം വിക്കറ്റിൽ ടീം നേടിയത്. 17 റൺസുമായി ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 8 റൺസ് നേടിയ അല്‍സാരി ജോസഫുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ഇമ്രാന്‍ ബട്ട്(37), ബാബര്‍ അസം(33) എന്നിവര്‍ക്കൊപ്പം ആബിദ് അലി(29), അസ്ഹര്‍ അലി(22), ഹസന്‍ അലി(17) എന്നിവരും അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 27.2 ഓവറിലാണ് 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയത്.

വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് 150 റൺസിൽ അവസാനിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദി 6 വിക്കറ്റ് നേടി.

Previous articleഗംഭീരം ഗോകുലം കേരളയുടെ ഗോൾ കീപ്പർ ജേഴ്സികൾ
Next articleപാക്കിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പരമ്പര അടുത്ത വര്‍ഷത്തേക്ക് മാറ്റി