പാക്കിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ പരമ്പര അടുത്ത വര്‍ഷത്തേക്ക് മാറ്റി

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പര അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് ഇരു ബോര്‍ഡുകളും. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യത്തിൽ കാബൂളിൽ നിന്ന് ഫ്ലൈറ്റുകള്‍ തടസ്സപ്പെട്ടിരിക്കുന്നതും ശ്രീലങ്കയിൽ കോവിഡ് സാഹചര്യം മോശമാകുന്നതും ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്.

അഫ്ഗാന്‍ ബോര്‍ഡ് പാക്കിസ്ഥാനെ ഇത് സംബന്ധിച്ച് ബന്ധപ്പെടുകയും ബോര്‍ഡിന്റെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിക്കുകയുമായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം. ശ്രീലങ്കയിലെ ഹംബന്‍ടോട്ടയില്‍ സെപ്റ്റംബര്‍ 1 മുതൽ എട്ട് വരെ ആയിരുന്നു പരമ്പര നടക്കേണ്ടിയിരുന്നത്.

Previous article9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് വിജയിക്കുവാന്‍ 280 റൺസ് കൂടി
Next articleഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ഇറങ്ങും