ഗംഭീരം ഗോകുലം കേരളയുടെ ഗോൾ കീപ്പർ ജേഴ്സികൾ

Img 20210823 232715

ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ് സി അവരുടെ പുതിയ സീസണായുള്ള ഗോൾ കീപ്പർ ജേഴ്സികൾ അവതരിപ്പിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ഗോകുലം കേരളയുടെ ഗോൾ കീപ്പർ ജേഴ്സി പ്രകാശനം നടന്നത്. നീല നിറത്തിലുള്ള ജേഴ്സിയും കറുപ്പ് നിറത്തിലുള്ള ജേഴ്സിയുമാണ് ഗോകുലം കേരള പുറത്തിറക്കിയത്. ഈ രണ്ട് ജേഴ്സികൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. പ്രത്യേകിച്ച് കറിപ്പിൽ ചുവപ്പ് വരകൾ ഉള്ള ജേഴ്സി ഡിസൈനെ ആരാധകർ പുകഴ്ത്തുന്നുണ്ട്.

സെഗ ആണ് ജേഴ്സികൾ ഒരുക്കിയിരിക്കുന്നത്.
രണ്ട് ജേഴ്സികളും ഉടൻ ഗോകുകത്തിന്റെ വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാൻ ആകുമെന്ന് പ്രതീക്ഷിക്കുന്ന. പുതിയ സീസണായി ഒരുങ്ങുന്ന ഗോകുലം ഇപ്പോൾ പ്രീസീസൺ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം നടക്കുന്ന ഡ്യൂറണ്ട് കപ്പിൽ ഗോകുലം പങ്കെടുക്കുന്നുണ്ട്.

20210823 23264320210823 23264020210823 232633

Previous articleഇക്കാർഡി ഒരു മാസത്തോളം പുറത്ത്, അർജന്റീന ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതക്ക് തിരിച്ചടി
Next article9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് വിജയിക്കുവാന്‍ 280 റൺസ് കൂടി