CricketFeatured

ജഡേജക്ക് ഒപ്പം പൊരുതി നിന്ന് വാലറ്റം! ഇനി ഇന്ത്യക്ക് 30 റൺസ് കൂടെ

ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ ഫിനിഷിലേക്ക്. 193 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ചായക്ക് പിരിയുമ്പോൾ 162/9 എന്ന നിലയിലാണ്. ജഡേജയും സിറാജും ആണ് പൊരുതി നിക്കുന്നത്. ഇന്ന് ആദ്യ സെഷനിൽ നാല് പ്രധാന വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ രണ്ടാം സെഷനിൽ പൊരുതി.

Picsart 25 07 14 17 14 29 294

58-4 എന്ന നിലയിൽ ഇന്ന് കളി പുനരാരംഭിച്ച ഇന്ത്യ പെട്ടെന്ന് തന്നെ തകർന്നു. 82-7 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി. 9 റൺസ് എടുത്ത പന്തിനെയും റൺ എടുക്കാത്ത വാഷിങ്ടൺ സുന്ദറിനെയും ആർച്ചർ പുറത്താക്കി. ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന രാഹുലിനെ 39 റൺസിൽ നിൽക്കെ സ്റ്റോക്സ് പുറത്താക്കി. പിന്നീട് നിതീഷും ജഡേജയും ചേർന്ന് നല്ല കൂട്ടുകെട്ട് ഉണ്ടാക്കി എങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 13 റൺസ് എടുത്ത റെഡ്ഡി പുറത്തായി.

ജഡേജ ബുമ്രയെ കൂട്ടുപിടിച്ച് അവസാനം ശ്രമങ്ങൾ നടത്തി എങ്കിലും വിജയ ലക്ഷ്യം വിദൂരത്തായിരുന്നു. ജയിക്കാൻ 46 റൺസ് വേണ്ട സമയത്ത് ബുമ്രയെ സ്റ്റോക്സ് പുറത്താക്കി. 50നു മുകളിൽ പന്ത് പിടിച്ചാണ് ബുമ്ര പുറത്തായത്. പിന്നെ അവസാന വിക്കറ്റ്. സിറാജും ജഡേജക്ക് ഒപ്പം നിന്നു. ജഡേജ 55 റൺസ് എടുത്ത് പൊരുതി നിൽക്കുകയാണ്.