“നിലവിൽ ഏറ്റവും മികച്ച ഫീൽഡർ ജഡേജയാണ്”

- Advertisement -

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. സ്ലിപ്പിലും ഗള്ളിയിലും രവീന്ദ്ര ജഡേജ ഫീൽഡ് ചെയ്യുന്നില്ലെങ്കിലും പന്ത് എറിയുന്ന കാര്യത്തിൽ ജഡേജയെക്കാൾ മികച്ചൊരു ഫീൽഡർ വേറെയില്ലെന്നും ഗംഭീർ പറഞ്ഞു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗൗതം ഗംഭീർ.

ഗ്രൗണ്ടിൽ ഏതു സ്ഥലത്തും ഫീൽഡ് ചെയ്യാൻ രവീന്ദ്ര ജഡേജക്ക് കഴിയുമെന്നും ഔട്ട് ഫീൽഡിൽ രവീന്ദ്ര ജഡേജയെക്കാൾ മികച്ച രീതിയിൽ ഫീൽഡ് ചെയ്യുന്ന വേറെ ഒരു താരമില്ലെന്നും ഗംഭീർ പറഞ്ഞു. ജഡേജയെ പോലെ മികച്ച ഫീൽഡർ വേറെയില്ലെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

നേരത്തെ ദക്ഷിണാഫ്രിക്കൻ ഫീൽഡിങ് ഇതിഹാസം ജോണ്ടി റോഡ്സും കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും രവീന്ദ്ര ജഡേജയുടെ ഫീൽഡിങ്ങിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Advertisement