ആദ്യ ഇന്ത്യന്‍ പര്യടനത്തില്‍ മികവ് പുലര്‍ത്തണമെന്ന് അതിയായ ആഗ്രഹം – ജാക്ക് ലീഷ്

തന്റെ കന്നി ഇന്ത്യന്‍ പര്യടനത്തില്‍ തന്നെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കണമെന്നാണ് തന്റെ ലക്ഷ്യമെന്ന് അറിയിച്ച് ജാക്ക് ലീഷ്. ദക്ഷിണാഫ്രിക്കയിലെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനിടെ അസുഖ ബാധിതനായ ജാക്ക് ലീഷ് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഡൊമിനിക് ബെസ്സ് ആണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്പിന്നറുടെ റോള്‍ ഏറ്റെടുത്തത്.

ശ്രീലങ്കയില്‍ ജാക്ക് ലീഷ് മടങ്ങിയെത്തി പത്ത് വിക്കറ്റ് നേടിയെങ്കിലും ഡൊമിനിക് ബെസ്സ് 12 വിക്കറ്റ് നേടി മെച്ചപ്പെട്ട് നിന്നു. എന്നാല്‍ കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം ലീഷിന്റേതായിരുന്നുവെന്നാണ് വിലയിരുത്തല്‍. താന്‍ ഏറെക്കാലം കളിക്കളത്തിന് പുറത്തായിരുന്നുവെന്നും ആ സമയത്ത് തനിക്ക് കൂടുതല്‍ മെച്ചപ്പെട്ട ബൗളര്‍ ആകുവാനുള്ള പരിശീലനവുമായി മുന്നോട്ട് പോകുവാന്‍ സാധിച്ചുവെന്നും ജാക്ക് ലീഷ് വ്യക്തമാക്കി.

ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയില്‍ താന്‍ അല്പം നിറം മങ്ങിയ നിലയിലായിരുന്നുവെന്ന് ലീഷ് സമ്മതിച്ചു. ഇന്ത്യയില്‍ തനിക്ക് തന്റെ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും ടീമിന്റെ വിജയത്തില്‍ പങ്കുചേരുക എന്ന ലക്ഷ്യവും മാത്രമാണ് തനിക്കുള്ളതെന്ന് ജാക്ക് ലീഷ് അഭിപ്രായപ്പെട്ടു.

 

Previous articleഷെയിൻ ലോങ്ങ് സൗതാമ്പ്ടൺ വിട്ടു
Next articleഅമേരിക്കൻ യുവതാരം ബ്രയാൻ റൈനോൾഡ്സ് റോമയിൽ