അമേരിക്കൻ യുവതാരം ബ്രയാൻ റൈനോൾഡ്സ് റോമയിൽ

Img 20210202 143744
- Advertisement -

ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു യുവതാരത്തെ റോമ സ്വന്തമാക്കി. അമേരിക്കൻ യുവതാരം ബ്രയാൻ റൈനോൾഡ്സിനെ ആണ് റോമ സൈൻ ചെയ്തത്. എഫ് സി ഡല്ലാസിന്റെ താരം ലോൺ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ റോമയിൽ എത്തിയിരിക്കുന്നത്. എന്നാൽ റൈനോൾഡ്സിനെ സ്ഥിരമായി റോമ ഭാവിയിൽ സ്വന്തമാക്കും. 19കാരനായ താരം റൈറ്റ് ബാക്കായാണ് കളിക്കുന്നത്.

2015 മുതൽ താരം ഡല്ലസ് ക്ലബിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ ലോണിൽ നോർത്ത് ടെസ്കസിനു വേണ്ടി കളിച്ചിരുന്നു. അമേരിക്കയുടെ അണ്ടർ 17, അണ്ടർ 19, അണ്ടർ 23 ടീമുകളുടെ ഭാഗവും ആയിട്ടുണ്ട്.

Advertisement