ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

Markrambavumayasirshah

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍ ഡെര്‍ ഡൂസ്സനെയും 5 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും ടീമിന് നഷ്ടമായപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 134 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. ഇരു താരങ്ങളെയും പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുകയായിരുന്നു.

Pakistan

പിന്നീട് മാര്‍ക്രവും ടെംബ ബാവുമയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ ലഞ്ച് വരെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ എത്തിയ്ക്കുകയായിരുന്നു. 219/3 എന്ന നിലയിലുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് സെഷനില്‍ നിന്ന് 7 വിക്കറ്റ് കൈവശമുള്ളപ്പോള്‍ 151 റണ്‍സാണ് നേടേണ്ടത്.

84 റണ്‍സാണ് മാര്‍ക്രവും ബാവുമയും ചേര്‍ന്ന് നേടിയിട്ടുള്ളത്. മാര്‍ക്രം നൂറ് റണ്‍സും ബാവുമ 44 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

Previous articleമോശം തുടക്കം മറികടന്നു തീം, വാവറിങ്കയും റയോണിക്കും രണ്ടാം റൗണ്ടിൽ
Next articleഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നൂറാം ടെസ്റ്റ് വിക്കറ്റ്