വലിയ സിക്സുകള്‍ അടിക്കാനാകുമെന്ന ആത്മവിശ്വാസം ആണ് ഇഷാന്‍ കിഷനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത് – ദിനേശ് കാര്‍ത്തിക്

Ishankishan
- Advertisement -

വലിയ സിക്സുകള്‍ അടിക്കുവാനുള്ള ആത്മവിശ്വാസം ആണ് ഇഷാന്‍ കിഷനെ മറ്റു ബാറ്റ്സ്മാന്മാരില്‍ നിന്ന് വ്യത്യസ്തരാക്കുന്നതെന്ന് പറഞ്ഞഅ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ കൂടിയായ ദിനേശ് കാര്‍ത്തിക്ക്.

22 വയസ്സുകാരന്‍ താരം തന്റെ അരങ്ങേറ്റ മത്സരത്തില്‍ 32 പന്തില്‍ നിന്ന് 56 റണ്‍സ് നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയായിരുന്നു. പവര്‍പ്ലേയില്‍ കെഎല്‍ രാഹുലിനെ നഷ്ടമായ ശേഷം ഭയമില്ലാതെ കളിച്ച ഇന്നിംഗ്സ് ആയിരുന്നു ഇന്ത്യയ്ക്ക് ആ ഘട്ടത്തില്‍ ആവശ്യമായിരുന്നതെന്നും ആത്മവിശ്വാസത്തോടെ വലിയ ഷോട്ടുകള്‍ താരം പായിച്ചതാണ് താരത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ദിനേശ് കാര്‍ത്തിക്ക് പറഞ്ഞു.

 

Advertisement