സിംബാബ്‍വേയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്ത് അയര്‍ലാണ്ട്

സിംബാബ്‍വേയെ ഇന്നലെ നടന്ന മൂന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി അയര്‍ലാണ്ട് പരമ്പര 3-0ന് സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ 190 റണ്‍സിന് 46.5 ഓവറില്‍ സിംബാബ്‍വേയെ ഓള്‍ഔട്ട് ആക്കിയ ശേഷം 4 വിക്കറ്റ് നഷ്ടത്തില്‍ 41.2 ഓവറിലാണ് അയര്‍ലാണ്ടിന്റെ വിജയം. സിംബാബ്‍വേയ്ക്ക് വേണ്ടി ഷോണ്‍ വില്യംസ് 67 റണ്‍സുമായി ടോപ് സ്കോര്‍ ആയപ്പോള്‍ ഇരുപതുകളിലേക്ക് കടന്നത് ഹാമിള്‍ട്ടണ്‍ മസകഡ്സ(23), റിച്ചമണ്ട് മുടുംബാബി(28), കൈല്‍ ജാര്‍വിസ്(28) എന്നിവര്‍ മാത്രമായിരുന്നു.

അയര്‍ലണ്ടിന് വേണ്ടി ടിം മുര്‍ട്ഗ മൂന്നും മാര്‍ക്ക് അഡൈര്‍, ബോയഡ് റാങ്കിന്‍, ഷെയിന്‍ ഗെടകാട്ടേ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി തിളങ്ങി. മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്കോര്‍ ബാര്‍ഡില്‍ 3 റണ്‍സ് മാത്രമായിരുന്നു സിംബാബ്‍വേയ്ക്ക് നേടാനായത്. തുടര്‍ന്ന് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുമായി അയര്‍ലാണ്ട് ബൗളര്‍മാര്‍ പ്രഹരമേല്പിച്ച് 46.5 ഓവറില്‍ സിംബാബ്‍വേ ഇന്നിംഗ്സിന് തിരശ്ശീല വീണു.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിന് വേണ്ടി ജെയിംസ് മക്കോല്ലം 54 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് 49 റണ്‍സും പോള്‍ സ്റ്റിര്‍ലിംഗ് 32 റണ്‍സും നേടി പുറത്തായി. കെവിന്‍ ഒബ്രൈന്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു.

Previous articleമെസ്സി തോൽവി അംഗീകരിക്കണമെന്ന് ടിറ്റെ
Next articleവിശ്രമം ആവശ്യപ്പെട്ട് ഷാക്കിബ്, ശ്രീലങ്കന്‍ പര്യടനം കളിക്കില്ലെന്ന് സൂചന