മെസ്സി തോൽവി അംഗീകരിക്കണമെന്ന് ടിറ്റെ

- Advertisement -

അർജന്റീന സൂപ്പർ താരം മെസ്സിക്കെതിരെ കടുത്ത വിമർശനവുമായി ബ്രസീൽ പരിശീലകൻ ടിറ്റെ രംഗത്ത്. മെസ്സി തോൽവി അംഗീകരിക്കണമെന്നും കുറച്ചുകൂടി ആദരവ് കാണിക്കണമെന്നും ടിറ്റെ പറഞ്ഞു. നിരവധി മത്സരങ്ങളിൽ റഫറിമാരുടെ മോശം പ്രകടനം തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്നും  അർജന്റീനക്കെതിരെ ബ്രസീൽ മാന്യമായ കളിയാണ് പുറത്തെടുത്തതെന്നും ടിട്ടെ പറഞ്ഞു. അതെ സമയം ചിലിക്കെതിരായ മത്സരത്തിൽ മെസ്സിക്ക് ലഭിച്ച ചുവപ്പ് കാർഡ് താരം അർഹിച്ചിരുന്നില്ലെന്നും ടിറ്റെ പറഞ്ഞു.

ചിലിക്കെതിരെയുള്ള മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിന് പിന്നാലെ സൗത്ത് അമേരിക്കൻ ഫുട്ബോൾ അസോസിയേഷന് എതിരെ കടുത്ത വിമർശനങ്ങളുമായി മെസ്സി രംഗത്തെത്തിയിരുന്നു. ബ്രസീലിനു കപ്പ് നേടി കൊടുക്കാൻ വേണ്ടി മാത്രമാണ് ടൂർണമെന്റ് നടത്തുന്നതെന്നും മെസ്സി ആരോപിച്ചിരുന്നു. ചിലിക്കെതിരെ തനിക്ക് ലഭിച്ച ചുവപ്പ് കാർഡ് സെമിയിൽ ബ്രസീലിനെതിരെയുള്ള മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ വിമർശം ഉന്നയിച്ചതുകൊണ്ടാണെന്നും മെസ്സി പറഞ്ഞിരുന്നു. ഈ വിമർശനങ്ങളുടെ പേരിൽ മെസ്സിക്ക് കടുത്ത വിലക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്ന് റിപോർട്ടുകൾ ഉണ്ട്.

Advertisement