ഐപിഎല്‍ നടക്കുമെങ്കില്‍ വാര്‍ണര്‍ പങ്കെടുക്കുമെന്ന് മാനേജര്‍

- Advertisement -

ഈ വര്‍ഷം ഐപിഎല്‍ നടക്കുകയാണെങ്കില്‍ ഡേവിഡ് വാര്‍ണര്‍ പങ്കെടുക്കുമെന്ന് അറിയിച്ച് താരത്ന്റെ മാനേജര്‍. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നിലവില്‍ ലെവല്‍-ഫോര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ട് ടൂര്‍ണ്ണമെന്റ് നടക്കുന്ന പക്ഷം താരം പങ്കെടുക്കുമെന്നാണ് ഇപ്പോളത്തെ തീരുമാനമെന്ന് മാനേജര്‍ എര്‍സ്കൈന്‍ വ്യക്തമാക്കി.

ബിസിസിഐ ഏപ്രില്‍ 15 വരെ ഐപിഎല്‍ നടത്തുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ നായകനായി ഈ സീസണില്‍ ഡേവിഡ് വാര്‍ണര്‍ വീണ്ടും തിരികെയെത്തിയിരുന്നു.

Advertisement