വിശ്വസിക്കുമോ നിങ്ങള്‍? റഷീദ് ഖാനെ റിലീസ് ചെയ്ത് സൺറൈസേഴ്സ്

Rashidkhan

ഐപിഎലില്‍ അഫ്ഗാന്‍ താരം റഷീദ് ഖാനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. സൺറൈസേഴ്സ് ഹൈദ്രാബാദ് ചെയ്തത് ചരിത്രപരമായ മണ്ടത്തരമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരും സമൂഹ മാധ്യമങ്ങളിൽ ഏവരും ചര്‍ച്ച ചെയ്യുന്നത്.

നേരത്തെ ഡേവിഡ് വാര്‍ണര്‍ താന്‍ ടീം മാറുകയാണെന്ന് അറിയിച്ചിരുന്നു. ടീം മാനേജ്മെന്റിന്റെ അദ്ദേഹത്തോടുള്ള സമീപനമാണ് ഇതിനു കാരണമെന്നാണ് ഏവരും കരുതുന്നത്. അത് പോലെ റഷീദ് ഖാന്‍ ഫ്രാഞ്ചൈസി മാറുവാന്‍ ആവശ്യപ്പെട്ടതാണോ അതോ മാനേജ്മെന്റ് കൈക്കൊണ്ട തീരുമാനം ആണോ ഇതെന്നും വ്യക്തമല്ല.

സൺറൈസേഴ്സ് രണ്ട് യുവ താരങ്ങളെ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണോടൊപ്പം നിലനിര്‍ത്തിയിട്ടുണ്ട്. അബ്ദുള്‍ സമദും ഉമ്രാന്‍ മാലിക്കുമാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയ താരങ്ങള്‍. ഇന്ന് വൈകുന്നേരം 4 മണിക്ക് എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ റീട്ടന്‍ഷന്‍ ലിസ്റ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കെയിന്‍ വില്യംസണ് 14 കോടിയും 4 കോടി വീതം ഉമ്രാന്‍ മാലിക്കിനും അബ്ദുള്‍ സമദിനും നല്‍കുവാനാണ് ഫ്രാ‍ഞ്ചൈസി തീരുമാനിച്ചിരിക്കുന്നത്.

റീട്ടന്‍ഷന്‍ ലിസ്റ്റിന്റെ റെക്കോര്‍ഡഡ് സംപ്രേക്ഷണം രാത്രി 9.30ന് നടക്കും.

Previous articleആഴ്‌സണലിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെ കാരിക്ക് പരിശീലിപ്പിക്കും
Next articleകേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീം പ്രഖ്യാപിച്ചു