ഇന്ത്യന്‍ താരങ്ങള്‍ മാത്രം അടങ്ങിയ ചുരുക്കിയ ഐപിഎല്‍ സാധ്യത തേടാവുന്നതാണ്

കൊറോണ വ്യാപന കാലത്ത് വിദേശ താരങ്ങളുടെ പങ്കാളിത്തം ഐപിഎലില്‍ ഉറപ്പാക്കാനാകുമോ എന്നതിനെക്കുറിച്ചും ഐപിഎല്‍ തന്നെ നടക്കുമോ എന്നതിനെക്കുറിച്ചും സംശയങ്ങള്‍ ബാക്കിയായി നില്‍ക്കവെ ഐപിഎല്‍ നടക്കുകയാണെങ്കില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി മത്സരക്രമം വെട്ടിച്ചുരുക്കിയ ഐപിഎലിന്റെ സാധ്യത ബിസിസിഐ തേടേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് രാജസ്ഥാന്‍ റോയല്‍സ് സിഇഒ രഞ്ജിത്ത് ബാര്‍താക്കുര്‍.

മാര്‍ച്ച് 29ന് ആരംഭിയ്ക്കേണ്ട ടൂര്‍ണ്ണമെന്റ് ബിസിസിഐ ഏപ്രില്‍ 15 വരെ മാറ്റി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കുവാനുള്ള സാധ്യതയും ഇല്ലെന്നാണ് ചിലരുടെ നിരീക്ഷണം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നതാണ് ടൂര്‍ണ്ണമെന്റിന്റെ പേരെന്നാല്‍ ഇത്തരത്തിലൊരു പതിപ്പിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പ് വെളിപ്പെടുത്തി.

Previous articleബാഴ്സലോണയ്ക്കും നാപോളിക്കും എതിരെ യുവേഫയുടെ നടപടി
Next article“നേരിട്ടതിൽ ഏറ്റവും വലിയ താരം മെസ്സി തന്നെ” – വാൻ ഡൈക്