മുഹമ്മദ് ഷമി തന്റെ മാന്‍ ഓഫ് ദി മാച്ച് – ക്രിസ് ഗെയില്‍

Shami

ഇന്നലെ തുടരെയുള്ള സൂപ്പര്‍ ഓവറുകള്‍ക്ക് ശേഷം കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം കൈപ്പിടിയിലാക്കിയപ്പോള്‍ ലോകേഷ് രാഹുല്‍ ആണ് പ്ലേയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ തന്റെ മാന്‍ ഓഫ് ദി മാച്ച് മുഹമ്മദ് ഷമിയാണെന്നാണ് ഇതിഹാസ താരം ക്രിസ് ഗെയില്‍ വ്യക്തമാക്കിയത്.

മത്സരത്തിനിടെ തനിക്ക് പരിഭ്രമുണ്ടോയെന്ന മയാംഗ് അഗര്‍വാളിന്റെ ചോദ്യത്തിനോട് പ്രതികരിച്ച് കൊണ്ട് ഗെയില്‍ പറഞ്ഞ് , തനിക്ക് ടെന്‍ഷനില്ലായിരുന്നു എന്നാല്‍ ടീം സ്ഥിരമായി ഈ സാഹചര്യത്തിലേക്ക് പോകുന്നതില്‍ തനിക്ക് നല്ല അരിശമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.

രോഹിത്തിനെയും ഡി കോക്കിനെയും പോലുള്ള താരങ്ങള്‍ക്കെതിരെ 6 റണ്‍സ് പ്രതിരോധിക്കുവാന്‍ സാധിച്ച മുഹമ്മദ് ഷമിയാണ് മത്സരത്തിലെ തന്റെ മാന്‍ ഓഫ് ദി മാച്ച് എന്നും യോര്‍ക്കറുകള്‍ താരം എറിഞ്ഞ വിധം വളരെ മനോഹരമായിരുന്നുവെന്നും ഗെയില്‍ പറഞ്ഞു.

നെറ്റ്സില്‍ താരത്തിന്റെ ഈ കഴിവ് തങ്ങള്‍ക്ക് സുപരിചതമാണെന്നും ഇന്ന് അതിന്റെ ബലത്തില്‍ ടീമിന് രണ്ട് പോയിന്റ് ടീമിന് ലഭിച്ചുവെന്നും ഗെയില്‍ വ്യക്തമാക്കി.

Previous articleഡിപായ് ജനുവരിയിൽ ബാഴ്സലോണയിലേക്ക് എത്തും എന്ന് കോമാൻ
Next articleഐ ലീഗ് യോഗ്യത റൗണ്ട് അവസാനിച്ചു