ഡിപായ് ജനുവരിയിൽ ബാഴ്സലോണയിലേക്ക് എത്തും എന്ന് കോമാൻ

20201019 143602

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോൺ ക്യാപ്റ്റൻ മെംഫിസ് ഡിപായ്. എന്നാൽ ഡിപായിയെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് ആയിരുന്നില്ല. ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ അവസാന നിമിഷം മുടങ്ങുക ആയിരുന്നു. എന്നാൽ ജനുവരിയിൽ താരത്തെ സൈൻ ചെയ്യാൻ വീണ്ടും ശ്രമിക്കും എന്ന് ബാഴ്സലോണ പരിശീലകൻ കോമാൻ പറഞ്ഞു. ഡിപായ് ടീമിൽ ഉണ്ടാകണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കോമാൻ പറഞ്ഞു.

ജനുവരിയിൽ എന്താകും സാഹചര്യം എന്ന് അറിയില്ല. എങ്കിലും പെട്ടെന്ന് തന്നെ ഡിപായി ടീമിൽ എത്തിക്കാൻ ശ്രമിക്കും. ഇടതു വിങ്ങിലും ഒപ്പം സ്ട്രൈക്കറായും കളിക്കാൻ കഴിവുള്ള താരമാണ് ഡിപായ് എന്നും ബാഴ്സലോണക്ക് താരത്തിന്റെ വരവ് വലിയ ഉപകാരമാകും എന്നും അദ്ദേഹം പറഞ്ഞു. ചില നിയമ തടസങ്ങളാണ് കഴിഞ്ഞ ട്രാൻസ്ഫർ വിൻഫോയിൽ പ്രശ്നമായത് എന്നും കോമാൻ പറഞ്ഞു.