ഐ ലീഗ് യോഗ്യത റൗണ്ട് അവസാനിച്ചു

20201019 162012

ഐ ലീഗ് യോഗ്യത റൗണ്ട് ഇന്ന് സമാപിച്ചു. ഇന്ന് അവസാന ദിവസം രണ്ട് മത്സരങ്ങൾ ആണ് നടന്നത്. മൊഹമ്മദൻസും ബെംഗളൂരു യുണൈറ്റഡും തമ്മിൽ നടന്ന മത്സരം ഹോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. നേരത്തെ തന്നെ ഐ ലീഗ് യോഗ്യത ഉറപ്പിച്ചതിനാൽ ഇന്ന് മൊഹമ്മദൻസിന്റെ പ്രകടനം പ്രതീക്ഷിച്ചതു പോലെ തന്നെ വിരസമായിരുന്നു.

മറ്റൊരു മത്സരത്തിൽ ബവാനിപൂർ എഫ് സി അര എഫ് സിയെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബവാനിപൂരിന്റെ വിജയം. ജിതെൻ മുർമുവും സുപ്രിയ പണ്ഡിറ്റും ആണ് ബവാനിപൂരിനായി ഗോളുകൾ അടിച്ചത്. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ ബവാനിപൂരിനായി. മൊഹമ്മദൻസിനോട് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടതോടെ ബവാനിപൂരിന്റെ ഐ ലീഗ് പ്രതീക്ഷ അവസാനിച്ചിരുന്നു.

Previous articleമുഹമ്മദ് ഷമി തന്റെ മാന്‍ ഓഫ് ദി മാച്ച് – ക്രിസ് ഗെയില്‍
Next articleകൂടുതൽ കരുത്തോടെ തിരികെ വരും എന്ന് വാൻ ഡൈക്