സൺറൈസേഴ്സിന് തിരിച്ചടി നൽകി കൊല്‍ക്കത്ത, 54 റൺസ് ജയം

Kolkataknightriders

ഐപിഎലില്‍ നിന്ന് പുറത്താകുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. തങ്ങളെക്കാള്‍ പ്ലേ ഓഫ് സാധ്യതകള്‍ ഉള്ള സൺറൈസേഴ്സിനെ ഇന്ന് 54 റൺസിന് പരാജയപ്പെടുത്തി കൊല്‍ക്കത്ത 12 പോയിന്റ് കരസ്ഥമാക്കി. 8 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് 123 റൺസാണ് നേടിയത്.

അഭിഷേക് ശര്‍മ്മയും(43), എയ്ഡന്‍ മാര്‍ക്രവും മാത്രം സൺറൈസേഴ്സ് നിരയിൽ തിളങ്ങിയപ്പോള്‍ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ വീഴ്ത്തിയാണ് കൊല്‍ക്കത്ത മത്സരത്തിൽ പിടിമുറുക്കിയത്.

Sunilnarine

ഒരു മത്സരം മാത്രം ബാക്കിയുള്ള കൊല്‍ക്കത്തയ്ക്ക് അടുത്ത മത്സരം ജയിക്കുക മാത്രമല്ല മറ്റു മത്സരങ്ങളുടെ ഫലം കൂടി തങ്ങള്‍ക്ക് അനുകൂലമായാൽ മാത്രമേ പ്ലേ ഓഫിന് സാധ്യതയുള്ളു. സമാനമായ സ്ഥിതിയിലാണ് ഇന്നത്തെ തോല്‍വിയോടെ സൺറൈസേഴ്സും.

Srhkkr

കൊല്‍ക്കത്തയ്ക്കായി ആന്‍ഡ്രേ റസ്സൽ മൂന്നും ടിം സൗത്തി രണ്ടും വിക്കറ്റാണ് നേടിയത്.

Previous articleബയേണിൽ കരാർ ഒപ്പുവെക്കില്ല എന്ന് ലെവൻഡോസ്കി, ബാക്കി ക്ലബിന് തീരുമാനിക്കാം
Next articleചെൽസിക്ക് വീണ്ടും പെനാൽറ്റി കണ്ണീർ! എഫ്.എ കപ്പ് കിരീടം ലിവർപൂളിന്