സഞ്ജുവിന് പിന്തുണ നല്‍കാനാരുമില്ല, 33 റൺസ് തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍

Sanjusamson

ഡല്‍ഹി ക്യാപിറ്റൽസിനെ 154/6 എന്ന സ്കോറിന് ഒതുക്കിയെങ്കിലും രാജസ്ഥാന്റെ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയരുവാനാകാതെ പോയപ്പോള്‍ 33 റൺസിന്റെ തോല്‍വിയേറ്റ് വാങ്ങി രാജസ്ഥാന്‍ റോയൽസ്. സഞ്ജു സാംസൺ പുറത്താകാതെ 70 റൺസുമായി നിലകൊണ്ടപ്പോള്‍ 19 റൺസ് നേടിയ മഹിപാൽ ലോംറോര്‍ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് മാത്രമേ രാജസ്ഥാന് നേടാനായുള്ളു.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി ഡല്‍ഹി ബൗളര്‍മാര്‍ മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. ഡല്‍ഹിയ്ക്കായി ആന്‍റിക് നോര്‍ക്കിയ 2 വിക്കറ്റും അവേശ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, കാഗിസോ റബാഡ, അക്സര്‍ പട്ടേൽ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Previous articleചെൽസിയുടെ സ്റ്റാംഫോബ്രിഡ്ജ് തകർത്ത് മാഞ്ചസ്റ്റർ സിറ്റി
Next articleലാലിഗ ചാമ്പ്യന്മാരെ തോൽപ്പിച്ച് അലാവസ്