തെവാത്തിയയ്ക്ക് സ്‍ട്രൈക്ക് നല്‍കാതിരുന്നതിന്റെ കാരണം പറഞ്ഞ് സഞ്ജു സാംസണ്‍

- Advertisement -

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ സ്റ്റീവ് സ്മിത്ത് പുറത്തായ ശേഷം ക്രീസിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ രാഹുല്‍ തെവാത്തിയ ആദ്യം റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്നതാണ് ഏവരും കണ്ടത്. ഒരു ഘട്ടത്തില്‍ സഞ്ജു സാംസണ്‍ താരത്തിന് സ്ട്രൈക്ക് കൈമാറാതിരിക്കുന്നതും കണ്ടു. എന്നാല്‍ സഞ്ജു പുറത്തായ ശേഷം ഷെല്‍ഡണ്‍ കോട്രെല്ലിനെ ഒരോവറില്‍ അഞ്ച് സിക്സ് അടക്കം അടിച്ച് തന്റെ അര്‍ദ്ധ ശതകം തികച്ച് തെവാത്തിയ ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിയ്ക്കുകയായിരുന്നു.

19 പന്തില്‍ 8 റണ്‍സ് നേടി തെവാത്തിയ ക്രീസില്‍ നില്‍ക്കുമ്പോളാണ് സഞ്ജു ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഓവറില്‍ സിംഗിള്‍ എടുക്കാതിരുന്നത്. അതിനുള്ള കാരണം തെവാത്തിയയ്ക്ക് സ്ട്രൈക്ക് നല്‍കാതെ ഇരിക്കല്ല അല്ലെന്നും ഇടം കൈയ്യന്‍ താരമായ തെവാത്തിയയ്ക്കെതിരെ മാക്സ്വെല്ലിന് കൂടുതല്‍ സാധ്യതയുള്ളത് പരിഗണിച്ചും തനിക്ക് മൂന്നോ നാലോ സിക്സ് എടുക്കുവാനാകുമെന്ന കരുതലുമായിട്ടാണ് താന്‍ അത് ചെയ്തതെന്നും അത് ശരിയായ തീരുമാനമാണെന്നാണ് താന്‍ കരുതുന്നതെന്നും തെവാത്തിയ പറഞ്ഞു.

ഐപിഎല്‍ പോലുള്ള ഒരു ടൂര്‍ണ്ണമെന്റില്‍ ഓരോ ഓവറും പ്രധാനമാണെന്നും ഓഫ് സ്പിന്നര്‍ ആയ ഗ്ലെന്‍ മാക്സ്വെല്‍ എറിയുമ്പോള്‍ വലം കൈയ്യന്‍ ബാറ്റ്സ്മാനായ താനായിരിക്കും ഇടംകൈയ്യന്‍ ബാറ്റ്സ്മാനായ തെവാത്തിയയെക്കാള്‍ സ്ട്രൈക്ക് ചെയ്യുവാന്‍ മികച്ചതെന്ന തോന്നലാണ് തന്നെ ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

Advertisement