“പാണ്ഡ്യ വേറെ ലെവലാണ്” – രോഹിത്

- Advertisement -

ഹാർദ്ദിക് പാണ്ഡ്യ വേറെ ലെവൽ ആണെന്ന് മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് ആർ സി ബിക്ക് എതിരെ നടത്തിയ വമ്പൻ പ്രകടനത്തിനു ശേഷമായിരുന്നു രോഹിതിന്റെ വാക്കുകൾ. ഇന്ന് ആർ സി ബിക്ക് എതിരെ പുറത്താകാതെ 16 പന്തിൽ നിന്ന് 37 റൺസ് എടുത്ത പാണ്ഡ്യ മുംബൈയുടെ വിജയ ശില്പിയായി മാർറ്റിയിരുന്നു‌. നേഗി എറിഞ്ഞ 19ആം ഓവറിൽ 22 റൺസ് അടിച്ച് കൊണ്ട് ആയിരുന്നു പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്റെ വിജയം ഉറപ്പിച്ചത്.

പാണ്ഡ്യയുടെ ബാറ്റിംഗ് വേറെ ലെവൽ ആണെന്ന് രോഹിത് പറഞ്ഞു. പാണ്ഡ്യ പന്തുകൾ പ്രഹരിക്കുന്നത് പോലെ അധികം ആർക്കും ആകില്ല. അദ്ദേഹത്തിന്റെ പ്രകടനം ടീമിനും അദ്ദേഹത്തിനു തന്നെയും ഗുണം ചെയ്യുന്നുണ്ട്. രോഹിത് പറഞ്ഞു. ഐ ലി എല്ലിന് മുമ്പ് അധികം ക്രിക്കറ്റ് കളിക്കാത്ത താരമാണ് പാണ്ഡ്യ. അതുകൊണ്ട് തന്നെ പാണ്ഡ്യക്ക് ചിലത് സ്വയം തെളിയിക്കാൻ ഉണ്ട് എന്നും രോഹിത് പറഞ്ഞു.

Advertisement