എടക്കരയിൽ അവസാനം ഫിഫാ മഞ്ചേരിക്ക് വിജയം

- Advertisement -

എടക്കര അഖിലേന്ത്യാ സെവൻസിൽ അവസാനം ഫിഫാ മഞ്ചേരിക്ക് വിജയം. ഇന്ന് എഫ് സി കൊണ്ടോട്ടിയെ ആണ് ഫിഫാ മഞ്ചേരി പരാജപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഫിഫയുടെ വിജയം. നേരത്തെ എടക്കരയിൽ വെച്ച് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2ന്റെ സമനില ആയിരുന്നു ഫലം. അതുകൊണ്ട് മത്സരം ഇന്ന് വീണ്ടും നടത്തുകയായിരുന്നു. നാളെ എടക്കര സെവൻസിൽ മത്സരമില്ല.

Advertisement