റിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ

Glennmaxwell

റിവേഴ്സ് സ്വീപ് താന്‍ വര്‍ഷങ്ങളായിട്ട് പരിശീലിക്കുന്ന ഒന്നാണെന്നും ഈ പരിശ്രമങ്ങളുടെ ഫലമായി തന്റെ കരുത്തുറ്റ ഒരു ആയുധമായി ഇത് മാരിയിട്ടുണ്ടെന്നും ഗ്ലെന്‍ മാക്സ്വെൽ പറഞ്ഞു. ഇന്നലെ മുംബൈയെ മുട്ടുകുത്തിച്ച മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷമായിരുന്നു താരം ഇത്തരത്തിൽ പ്രതികരിച്ചത്.

മുംബൈയ്ക്കെതിരെ 56 റൺസും രണ്ട് നിര്‍ണ്ണായക വിക്കറ്റുകളും ഗ്ലെന്‍ മാക്സ്വെൽ നേടിയിരുന്നു. ഇതിൽ രോഹിത് ശര്‍മ്മയുടെ വിക്കറ്റും ഉള്‍പ്പെടുന്നു. ഫീൽഡിംഗിലും മികച്ച ക്യാച്ചുമായി മാക്സ്വെൽ തന്റെ സേവനം അറിയിച്ചു.

Previous articleഇത്തരമൊരു മത്സരത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞത് ഭാഗ്യം – ഓയിന്‍ മോര്‍ഗന്‍
Next articleമുൻ ചെൽസി കോച്ച് ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പിംഗ് കോച്ച്