മുൻ ചെൽസി കോച്ച് ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പിംഗ് കോച്ച്

Img 20210927 093044

മുൻ ചെൽസി എഫ്‌സി ഗോൾകീപ്പർ കോച്ച് ലെസ്ലി ക്ലീവ്‌ലി ഈ സീസണിൽ എസ്‌സി ഈസ്റ്റ് ബംഗാളിന്റെ ഗോൾ കീപ്പിംഗ് കോച്ചാകും. ബംഗ്ലാദേശ് സീനിയർ ദേശീയ ടീമിനൊപ്പം ആയിരുന്നു അദ്ദേഹം അവസാനം പ്രവർത്തിച്ചത്.

“ഈസ്റ്റ് ബംഗാൾ ഒരു വലിയ ഫുട്ബോൾ ക്ലബ് ആണ്, അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു” കരാർ ഒപ്പുവെച്ച ശേഷം ക്ലീവ്ലി പറഞ്ഞു.

അരിന്ദം ഭട്ടാചാര്യ, ശങ്കർ റോയ്, സുവം സെൻ എന്നിവരാണ് ഈ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ മൂന്ന് ഗോൾകീപ്പർമാർ. യുവേഫ ‘എ’ ലൈസൻസ് ഉടമയായ ക്ലീവ്ലിക്ക് 20 വർഷത്തിലധികം പരിശീലന പരിചയമുണ്ട്. 1997 ൽ മിൽവാൾ എഫ്‌സിയിൽ തന്റെ കരിയർ ആരംഭിച്ചു. 1999-2002 കാലഘട്ടത്തിൽ ഫുൾഹാം എഫ്‌സിയിൽ എഡ്വിൻ വാൻ ഡെർ സാറും മൈക്ക് ടെയ്‌ലറുമായി ക്ലീവ്ലി അടുത്തു പ്രവർത്തിച്ചു.

56-കാരനായ അദ്ദേഹം ടോട്ടൻഹാം, ചെൽസി എന്നീ വലിയ ക്ലബുകളിലും പ്രവർത്തിച്ചു.

Previous articleറിവേഴ്സ് സ്വീപ് വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിട്ടുള്ളത് – ഗ്ലെന്‍ മാക്സ്വെൽ
Next articleബാറ്റ്സ്മാന്മാര്‍ക്ക് തന്റെ സ്ലോ ബോള്‍ മനസ്സിലാക്കുവാന്‍ സാധിക്കില്ലെങ്കില്‍ ബൗളര്‍ക്കും അത് സാധിക്കില്ലെന്ന് കരുതി – തന്റെ ഹാട്രിക്കിനെക്കുറിച്ച് ഹര്‍ഷൽ പട്ടേൽ