ടീം കഴിഞ്ഞ തവണത്തെക്കാള്‍ ശക്തം – എബി ഡി വില്ലിയേഴ്സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സന്തുലിതമായ ടീമാണെന്ന് പറഞ്ഞ് എബി ഡി വില്ലിയേഴ്സ്. ടീമിനു ഇത്തവണ ശക്തമായ മധ്യനിരയുണ്ടെന്നത് തന്നെയാണ് തങ്ങളുടെ ശക്തിയെന്ന് എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി. താന്‍ നാലാം നമ്പറിലും ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ശിവം ഡുബേ, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ തുടര്‍ന്നും ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ ശക്തിയെ കാണിക്കുന്നുവെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു.

ഇത്തവണ കഴിഞ്ഞതവണത്തെക്കാള്‍ മെച്ചപ്പെട്ട ബാലന്‍സ് ടീമിനുണ്ട്, കൂടുതല്‍ ഉപാധികളും ഇത്തവണയുണ്ട് അതേ സമയം കഴിഞ്ഞ തവണത്തെ കരുത്തരായ താരങ്ങളുള്ളതും ടീമിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു. മധ്യ നിരയുടെ ശക്തി ടീമിനെ മികച്ചതാക്കി മാറ്റുന്നുവെന്ന് താന്‍ ശക്തമായി വിശ്വസിക്കുന്നുവെന്നും ഡി വില്ലിയേഴ്സ് കൂട്ടിചേര്‍ത്തു.