ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ചെന്നൈയെ 136 റൺസിലേക്ക് എത്തിച്ച് റായിഡു – ധോണി കൂട്ടുകെട്ട്

Rayududhoni

ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് ബാറ്റിംഗിൽ മികവ് കാട്ടാനായില്ല. 136 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സ് നേടിയത്. 62/4 എന്ന നിലയിലേക്ക് വീണ ടീമിന് ആശ്വാസമായത് അഞ്ചാം വിക്കറ്റിൽ അമ്പാട്ടി റായിഡു എംഎസ് ധോണി കൂട്ടുകെട്ട് നേടിയ 70 റൺസാണ്.

പതിവു പോലെ മികച്ച രീതിയിലാണ് ചെന്നൈ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്കോര്‍ 28ൽ നില്‍ക്കവെ ഫാഫ് ഡു പ്ലെസിയെ(10) നഷ്ടമായ ചെന്നൈയ്ക്ക് അധികം വൈകാതെ റുതുരാജ് ഗായക്വാഡിനെയും നഷ്ടമായി. ഇരു വിക്കറ്റുകളും അക്സര്‍ പട്ടേൽ ആണ് പുറത്തായത്. മോയിന്‍ അലിയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 20 റൺസ് കൂടി മൂന്നാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ടീമിന് ഇരുവരെയും നഷ്ടമായി.

അവസാന ഓവറിലെ ആദ്യ പന്തിൽ ധോണിയെ(18) ചെന്നൈയ്ക്ക് നഷ്ടമായി. അമ്പാട്ടി റായിഡു 43 പന്തിൽ 55 റൺസുമായി പുറത്താകാതെ നിന്നു.

Previous articleടി20 ലോകകപ്പിനായി ബംഗ്ലാദേശ് ഒമാനിലെത്തി
Next articleചെന്നൈയുടെ ഒന്നാം സ്ഥാനം മോഹങ്ങള്‍ കൈവിട്ട് കൃഷ്ണപ്പ ഗൗതം, അവസരം മുതലാക്കി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിച്ച് ഷിമ്രൺ ഹെറ്റ്മ്യര്‍