ഡൽഹി ക്യാപിറ്റൽസിന് വീണ്ടും തിരിച്ചടി, അശ്വിനും പരിക്ക്

Photo: Twitter/IPL
- Advertisement -

ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മക്ക് പരിക്കേറ്റത്തിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്ര അശ്വിനും പരിക്ക്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. മികച്ച രീതിയിൽ ആദ്യ ഓവർ എറിഞ്ഞ രവിചന്ദ്ര അശ്വിൻ 2 വിക്കറ്റും ആദ്യ ഓവറിൽ വീഴ്ത്തിയിരുന്നു. ആദ്യ ഓവറിൽ വെറും രണ്ട് റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ അവസാന പന്തിൽ മാക്‌സ്‌വെൽ റൺസ് എടുക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഷോൾഡറിന് പരിക്കേറ്റത്.

തുടർന്ന് ഡൽഹി ക്യാപിറ്റൽസ് ഫിസിയോയുടെ കൂടെ അശ്വിൻ ഗ്രൗണ്ട് വിടുകയും ചെയ്തു. എന്നാൽ ഇതുവരെ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല. നേരത്തെ തന്നെ ഫാസ്റ്റ് ബൗളർ ഇഷാന്ത് ശർമ്മയെ പരിക്ക് മൂലം നഷ്ട്ടപെട്ട ഡൽഹിക്ക് അശ്വിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്.

Advertisement