വിദാൽ ബാഴ്സലോണ വിട്ട് പറന്നു, ഇനി ഇന്റർ മിലാനിൽ!

- Advertisement -

ചിലിയൻ മിഡ്ഫീൽഡർ വിദാൽ ബാഴ്സലോണ വിട്ട് ഇന്റർ മിലാനിൽ എത്തി. താരം മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പിടാൻ വേണ്ടി മിലാനിൽ വിമാനം ഇറങ്ങിയിരിക്കുകയാണ്. ഇന്ന് തന്നെ ഇന്റർ മിലാൻ വിദാലിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിദാലിന്റെ കരാർ റദ്ദാക്കി കൊണ്ട് ട്രാൻസ്ഫർ തുക ഒന്നും വാങ്ങാതെ ഇന്ററിന് താരത്തെ ബാഴ്സലോണ വിട്ടു കൊടുക്കാൻ നേരത്തെ തന്നെ ബാഴ്സലോണ സമ്മതിച്ചിരുന്നു.

ഇന്റർ മിലാനിൽ 2022 വരെയുള്ള കരാർ ആകും വിദാൽ ഒപ്പുവെക്കുക. രണ്ട് വർഷം മുമ്പ് ബാഴ്സലോണയിൽ എത്തുന്നതിന് മുമ്പും ഇന്റർ വിദാലിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. വിദാൽ കോണ്ടെയുടെ ഇഷ്ട താരം കൂടിയാണ്‌. വിദാലിന്റെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്നും കോണ്ടെ കരുതുന്നു. മുമ്പ് യുവന്റസിനൊപ്പം ഇറ്റലിയിൽ കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് വിദാൽ. അടുത്ത ആഴ്ച ഇന്റർ മിലാന് വേണ്ടി വിദാൽ കളത്തിൽ ഇറങ്ങും.

Advertisement