യശസ്വി ജൈസ്വാലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പവര്‍പ്ലേയില്‍ മികച്ച സ്കോറിംഗുമായി രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 54 റണ്‍സ് നേടി രാജസ്ഥാന്‍ റോയല്‍സ്. ജോസ് ബട്‍ലറുടെ അഭാവത്തില്‍ യശസ്വി ജൈസ്വാലിനൊപ്പം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുവാനായി എത്തിയത്. ദീപക് ചഹാറിന് വിക്കറ്റ് നല്‍കി ജൈസ്വാല്‍ (6) പുറത്താകുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 11 റണ്‍സായിരുന്നു രാജസ്ഥാന്‍ നേടിയത്.

പിന്നീട് സ്മിത്തിനൊപ്പം ചേര്‍ന്ന സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രാജസ്ഥാന്റെ സ്കോര്‍ മുന്നോട്ട് നയിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ സഞ്ജു 12 പന്തില്‍ 24 റണ്‍സും 23 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാനായി ക്രീസിലുള്ളത്.

Previous articleസ്മിത്തിനോടും സംഘത്തോടും ബാറ്റ് ചെയ്യുവാനാവശ്യപ്പെട്ട് ധോണി, യുവതാരം യശസ്വിയ്ക്ക് അരങ്ങേറ്റം
Next articleചിൽവെൽ നാളെ ചെൽസിക്കായി അരങ്ങേറും, സിയെച് പരിക്കിന്റെ പിടിയിൽ തന്നെ