ചിൽവെൽ നാളെ ചെൽസിക്കായി അരങ്ങേറും, സിയെച് പരിക്കിന്റെ പിടിയിൽ തന്നെ

Img 20200922 201123
- Advertisement -

ചെൽസിയുടെ പുതിയ സൈനിംഗിൽ പ്രധാനി ആയ ബെൻ ചിൽവെൽ നാളെ ചെൽസിക്ക് വേണ്ടി അരങ്ങേറും. നാളെ ലീഗ് കപ്പിൽ ബാർൻസ്ലിയെ ആണ് ചെൽസി നേരിടുന്നത്. ലെസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു വലിയ ട്രാൻസ്ഫറിൽ ചിൽവെൽ ചെൽസിയിൽ എത്തിയത്. പരിക്ക് കാരണം സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ ചിൽവെലിന് നഷ്ടമായിരുന്നു. ചെൽസി ലെഫ്റ്റ് ബാക്ക് പൊസിഷൻ ഇനി ബെൻ ചിൽവെലിന്റെ ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചിൽവെൽ അരങ്ങേറും എങ്കിലും തിയാഗോ സിൽവ, ഹകീം സിയെച് എന്നിവർ നാളെ കളിക്കാൻ ഉണ്ടാകില്ല. സിയെച് പരിക്ക് മാറി എത്തുന്നതിന് അടുത്ത് ആണെന്ന് ലമ്പാർഡ് പറഞ്ഞു. അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ സിയെച് കളിച്ചേക്കും. പരിക്ക് കാരണം അവസാന രണ്ട് മാസത്തോളമായി പുറത്ത് ഇരിക്കുന്ന പുലിസിചും പരിക്ക് മാറി എത്തുന്നതിന് അടുത്താണെന്ന് ലമ്പാർഡ് പറഞ്ഞു. നാളെ ഗോൾ കീപ്പർ കെപ്പ ആദ്യ ഇവനിൽ ഉണ്ടാകില്ല.

Advertisement