ഓഫ് സീസണിലും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ താരങ്ങളെ വേണ്ട പോലെ നോക്കുന്നു, ഇത് വളരെ പ്രത്യേകത നിറഞ്ഞ ഫ്രാഞ്ചൈസി

Mumbaiindians
- Advertisement -

ഐപിഎലില്‍ അഞ്ച് തവണ കിരീടം നേടിയ ഫ്രാഞ്ചൈസിയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ഇതില്‍ നാല് കിരീടവും രോഹിത് ക്യാപ്റ്റനായി എത്തിയ ശേഷമാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്. വളരെ പ്രത്യേകത നിറഞ്ഞ ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് ഇന്നലെ കൊല്‍ക്കത്തയ്ക്കെതിരെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ പറയുന്നത്.

ഓഫ് സീസണിലും ഫ്രാഞ്ചൈസിയിലെ താരങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സെന്നും ഇത്തരം പ്രവൃത്തികള്‍ ഫ്രാഞ്ചൈസിയെ വേറിട്ട ഫ്രാഞ്ചൈസി ആക്കുന്നുവെന്നും രാഹുല്‍ ചഹാര്‍ പറഞ്ഞു. ചില സമയത്ത് തന്റെ ആത്മവിശ്വാസം കുറഞ്ഞാലും രോഹിത് തന്നിലര്‍പ്പിക്കുന്ന വിശ്വാസം തന്നെ ഉയര്‍ത്തുന്നുവെന്നും. തനിക്ക് തന്നിലുള്ള വിശ്വാസത്തിലും അധികം രോഹിത്തിന് തന്നിലുണ്ടെന്നും ചഹാര്‍ വ്യക്തമാക്കി.

Advertisement