ഹാൻസി ഫ്ലിക്ക് ബയേൺ വിടാൻ സാധ്യത

20210414 101019
Credit: Twitter
- Advertisement -

ജർമൻ ക്ലബായ ബയേൺ മ്യൂണിച്ചിന്റെ പരിശീലകൻ ഹാൻസി ഫ്ലിക്ക് ക്ലബ് വിടാൻ സാധ്യത. ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് ബയേൺ നടത്തിയത് എങ്കിലും ക്ലബ്ബ് ഉടമകളും ഫ്ലിക്കും തമ്മിൽ അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുക കൂടെ ചെയ്തതോടെ ഫ്ലിക്ക് ക്ലബിന് പുറത്തേക്ക് തന്നെയാണ് എന്ന സൂചനകൾ ആണ് ജർമനിയിൽ നിന്ന് വരുന്നത്. കഴിഞ്ഞ സീസണ് പകുതിക്ക് വെച്ച്‌ ബയേൺ ചുമതലയേറ്റ ഫ്ലിക്ക് ടീമിന് ആദ്യ സീസണിൽ തന്നെ ആറു കിരീടങ്ങൾ ആണ് നേടിക്കൊടുത്തത്. ഇതിൽ ചാമ്പ്യൻസ് ലീഗും ഉൾപ്പെടുന്നു.

ഈ കിരീടങ്ങൾ ഒക്കെ നേടിയിട്ടും ഫ്ലിക്ക് ക്ലബ്ബ് വിടേണ്ടി വരിക ആണെങ്കിൽ അത് ആരാധകരുടെ വിമർശനം ക്ഷണിച്ചു വരുത്തും. ഫ്ലിക്കിന് ജർമൻ ദേശീയ ടീമിന്റെ പരിശീലകൻ ആവാനുള്ള ഓഫർ ഉണ്ട്. ഫ്ലിക്ക് ജർമ്മനി ജോലി എടുക്കുകയാണ് എങ്കിൽ പകരക്കാരനെ ഇതിനകം തന്നെ ബയേൺ കണ്ടു വെച്ചിട്ടുണ്ട്. ലൈപ്സിഗ് പരിശീലകനായ നഗിൽസ്മാൻ ആകും പകരക്കാരൻ. നീണ്ട കാലത്തെ പദ്ധതി മനസ്സിൽ കണ്ടാണ് നഗൽസ്മാനെ ബയേൺ പരിശീലകനായി പരിഗണിക്കുന്നത്.

Advertisement