വാങ്കഡേയിലേക്ക് ലിന്നിനെ എത്തിച്ചു, എട്ട് കോടി ചെലവാക്കി കോള്‍ട്ടര്‍-നൈലും സ്വന്തം, മുംബൈ ലേലത്തില്‍ പങ്കെടുത്തത് തികഞ്ഞ പ്ലാനിംഗോടെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഏറ്റവും അധികം കിരീടം നേടിയ ടീമെന്ന ബഹുമതി രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനാണ്. ഇത്തവണ ചെന്നൈയ്ക്കെതിരെയുള്ള തങ്ങളുടെ മേല്‍ക്കൈ വീണ്ടും വര്‍ദ്ധിപ്പിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ടീം കൃത്യതയോടെയാണ് നടപ്പാക്കിയത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ടീം വെടിക്കെട്ട് താരം ക്രിസ് ലിന്നിനെയാണ് എത്തിച്ചിരിക്കുന്നത്. മറ്റൊരു ടീമും ലിന്നിനായി രംഗത്തെത്താതിരുന്നപ്പോള്‍ കറഞ്ഞ വിലയ്ക്ക് തന്നെ താരത്തെ സ്വന്തമാക്കി വാങ്കഡേയിലെ ബാറ്റിംഗ് അനുകൂല പിച്ചിലേക്ക് എത്തിക്കുവാനായത് ടീമിന് വലിയ പോസിറ്റീവ് കാര്യമായി തന്നെ കണക്കാക്കാവുന്നതാണ്. ക്രിസ് ലിന്നായിരിക്കുമോ ക്വിന്റണ്‍ ഡി കോക്ക് ആയിരിക്കുമോ ടീമിന് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക അതോ ഇവര്‍ക്ക് അവസരം നല്‍കി രോഹിത് വണ്‍ ഡൗണിലേക്ക് പോകുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ട കാര്യം.

ആറ് താരങ്ങളെയാണ് ടീം ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയത്. ചെന്നൈയുമായി പോരടിച്ച് നഥാന്‍ കോള്‍ട്ടര്‍-നൈലിനെ എട്ട് കോടിയ്ക്ക് സ്വന്തമാക്കിയതാണ് ടീമിന്റെ എറ്റവും ഉയര്‍ന്ന വാങ്ങല്‍ ഈ സീസണില്‍. നിലവില്‍ തന്നെ തങ്ങള്‍ക്ക് വേണ്ട താരങ്ങളെ നിലനിര്‍ത്തിയ ടീമിന് മുന്‍ താരം സൗരഭ് തിവാരിയെയും ടീമിലേക്ക് എത്തിക്കാനായിട്ടുണ്ട്.