ഫോർലാൻ ഇനി പരിശീലകന്റെ വേഷത്തിൽ

ഉറുഗ്വേ ഇതിഹാസം ഫോർലാൻ ഇനി പരിശീലകൻ. ഉറുഗ്വേയിലെ ഇതിഹാസ ക്ലബായ പെനറോളിന്റെ പരിശീലകനായാണ് ഫോർലാൻ ചുമതലയേറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നിയമനം ഔദ്യോഗികമായത്. കഴിഞ്ഞ സീസൺ അവസാനത്തോടെ ഫോർലാൻ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചിരുന്നു. ഫോർലാന്റെ പരിശീലകനായുള്ള ആദ്യ ചുമതലയാകും ഇത്.

അവസാന സീസണിലെ ഉറുഗ്വേ ദേശീയ ലീഗ് ചാമ്പ്യന്മാർ ആയിരുന്നു പെനറോൾ. ഇതേ ക്ലബിന്റെ യൂത്ത് ടീമിലൂടെ ആയിരുന്നു ഫോർലാൻ വളർന്നു വന്നത്. 2015-16 സീസണിലും പെനറോളിനായി ഫോർലാൻ കഴിച്ചിരുന്നു. ഉറുഗ്വേയ്ക്ക് വേണ്ടി 112 മത്സരങ്ങൾ കളിച്ചാണ് ഫോർലാബ് വിരമിച്ചത്. 2011ൽ ഉറുഗ്വേക്ക് ഒപ്പം കോപ അമേരിക്ക കിരീടവും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാറയൽ, ഇന്റർ മിലാൻ പോലെ പ്രമുഖ ക്ലബ്ബുകൾക്കായും ഫോർലാൻ കളിച്ചിട്ടുണ്ട്.

Previous articleമാനസിക സമ്മർദ്ദം; ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുത്ത് മുൻ രാജസ്ഥാൻ റോയൽസ് താരം
Next articleവാങ്കഡേയിലേക്ക് ലിന്നിനെ എത്തിച്ചു, എട്ട് കോടി ചെലവാക്കി കോള്‍ട്ടര്‍-നൈലും സ്വന്തം, മുംബൈ ലേലത്തില്‍ പങ്കെടുത്തത് തികഞ്ഞ പ്ലാനിംഗോടെ