മൊണ്ടെല്ലയെ ഫിയൊറെന്റീന പുറത്താക്കി

ഇറ്റാലിയൻ ക്ലബായ ഫിയൊറെന്റീന തങ്ങളുടെ പരിശീലകനായ വിൻസെൻസോ മൊണ്ടെല്ലയെ പരിശീലക സ്ഥാനത്തു നിന്നു മാറ്റി. ഇന്നലെ റോമയ്ക്ക് എതിരെ സ്വന്തം ഹോം ഗ്രൗണ്ടിൽ ഏറ്റ വൻ പരാജയത്തിനു പിന്നാലെയാണ് പരിശീലകനെ പുറത്താക്കാൻ ഫിയൊറെന്റീന തീരുമാനിച്ചത്. മൊണ്ടെല്ല പരിശീലകനായി കഴിഞ്ഞ ഏപ്രിലി എത്തിയ ശേഷം ക്ലബ് കളിച്ച 24 മത്സരങ്ങളിൽ 13 മത്സരവും ഫിയൊറെന്റീന പരാജയപ്പെട്ടിട്ടുണ്ട്.

സീരി എയിൽ ഇപ്പോൾ 17 പോയന്റുമായി 17ആം സ്ഥാനത്താണ് ഫിയൊറെന്റീന ഉള്ളത്. പുതിയ പരിശീലകനെ ഉടൻ നിയമിക്കും എന്ന് ഫിയൊറെന്റീന അറിയിച്ചു. സ്പലെറ്റിയോ ലാചിനിയോ ആകും ഫിയൊറെന്റീനയുടെ പുതിയ പരിശീലകൻ എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Previous articleവാങ്കഡേയിലേക്ക് ലിന്നിനെ എത്തിച്ചു, എട്ട് കോടി ചെലവാക്കി കോള്‍ട്ടര്‍-നൈലും സ്വന്തം, മുംബൈ ലേലത്തില്‍ പങ്കെടുത്തത് തികഞ്ഞ പ്ലാനിംഗോടെ
Next articleആഞ്ചലോട്ടി എവർട്ടണെ നയിക്കും, ഔദ്യോഗിക പ്രഖ്യാപനം വന്നു!