ധോണി തുടരും പക്ഷേ രവീന്ദ്ര ജഡേജ ചെന്നൈയുടെ വിലയേറിയ താരം, മോയിന്‍ അലിയെയും നിലനിര്‍ത്തി ഫ്രാഞ്ചൈസി

Dhonijadeja

ഐപിഎലില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്സ് തങ്ങളുടെ നാല് നിലനിര്‍ത്തിയ താരങ്ങളെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ എംഎസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗായക്വാഡ് എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

16 കോടിയ്ക്ക് നിലനിര്‍ത്തപ്പെട്ട രവീന്ദ്ര ജഡേജയാണ് ഏറ്റവും വില കൂടിയ താരം. ധോണിയ്ക്ക് 12 കോടിയും മോയിന്‍ അലിയ്ക്ക് 8 കോടിയും റുതുരാജിന് 6 കോടിയും ഫ്രാഞ്ചൈസി വിലയിട്ടിട്ടുണ്ട്.

Previous articleചഹാല്‍ ഇല്ല, സിറാജ് ആര്‍സിബിയിൽ തുടരും
Next articleപന്തിന് 16 കോടി, അക്സറിന് 9 കോടി, ഡല്‍ഹിയുടെ പട്ടിക ഇപ്രകാരം