കളി ഒറ്റയ്ക്ക് മാറ്റുവാന്‍ കഴിവുള്ള താരമാണ് ജഡേജ – എംഎസ് ധോണി

Ravindrajadeja

കളി ഒറ്റയ്ക്ക് മാറ്റുവാന്‍ ശേഷിയുള്ള താരമാണ് രവീന്ദ്ര ജഡേജ എന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ ഫീല്‍ഡിംഗ് കൊണ്ടോ പ്രകടമായ മാറ്റം മത്സരത്തില്‍ കൊണ്ടുവരുവാന്‍ ശേഷിയുള്ളയാളാണ് താരമെന്നും താരത്തിന് കൂടുതല്‍ അവസരം നല്‍കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും താരത്തിന് സ്വന്തം കഴിവ് തെളിയിക്കുവാനുള്ള കൂടുതല്‍ അവസരം ടീം ഇനിയും നല്‍കുമെന്നും ധോണി വ്യക്തമാക്കി.

ടീമിലെ ഓരോ വ്യക്തികളും ഇതുപോല തങ്ങള്‍ക്ക് ലഭിയ്ക്കുന്ന അവസരം മുതലാക്കുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു. ജഡേജ അവസാന ഓവറില്‍ നേടിയ റണ്‍സ് ആണ് കളിയുടെ ടെംപോ മാറ്റിയതെന്നാണ് തനിക്ക് തോന്നുന്നതെന്നും ധോണി പറഞ്ഞു. 160-170 റണ്‍സ് നേടുമെന്ന് കരുതിയ ഘട്ടത്തില്‍ നിന്ന് ടീം 191 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ വലിയ മാറ്റമാണ് ഉണ്ടായതെന്നും ധോണി പറഞ്ഞു.