മാക്സ്വെല്‍ മാജിക്കിന് ശേഷം ആളിക്കത്തി എ ബി ഡി വില്ലിയേഴ്സും, കൂറ്റന്‍ സ്കോര്‍ നേടി ബാംഗ്ലൂര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 204 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ഗ്ലെന്‍ മാക്സ്വെല്ലിന്റെയും എ ബി ഡി വില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തില്‍ ആണ് ഈ സ്കോര്‍ ആര്‍സിബി നേടിയത്. 4 വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ ഇന്നിംഗ്സിലെ രണ്ടാമത്തെ ഓവറില്‍ വിരാട് കോഹ്‍ലിയെയും രജത് പടിദാറിനെയും നഷ്ടമായ ആര്‍സിബി 9/2 എന്ന നിലയിലേക്ക് തകര്‍ന്നുവെങ്കിലും അവിടെ നിന്ന് ഗ്ലെന്‍ മാക്സ്വെല്ലും പടിക്കലും ചേര്‍ന്ന് ബാംഗ്ലൂരിനെ മുന്നോട്ട് നയിച്ചു.

മാക്സ്വെല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചലിപ്പിച്ചപ്പോള്‍ ദേവ്ദത്ത് നങ്കൂരമിട്ട് കളിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 86 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ 25 റണ്‍സ് നേടിയ ദേവ്ദത്ത് സ്കോറിംഗ് ഉയര്‍ത്തുവാന്‍ ശ്രമിച്ച് ആണ് പുറത്തായത്. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്.

Glennmaxwell

പടിക്കല്‍ പുറത്തായ ശേഷം ക്രീസിലെത്തിയ എബി ഡി വില്ലിയേഴ്സും അടി തുടങ്ങിയപ്പോള്‍ ഇരു വശത്ത് നിന്നും ആര്‍സിബിയ്ക്ക് റണ്‍സ് ഒഴുകുവാന്‍ തുടങ്ങി. 34 പന്തില്‍ 53 റണ്‍സ് നേടിയ കൂട്ടുകെട്ട് മാക്സ്വെല്ലിന്റെ വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിന്‍സ് ആണ് നേടിയത്. 49 പന്തില്‍ നിന്ന് 78 റണ്‍സായിരുന്നു മാക്സ്വെല്‍ നേടിയത്.

27 പന്തില്‍ നിന്ന് ഡി വില്ലിയേഴ്സ് അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. ഡി വില്ലിയേഴ്സ് 34 പന്തില്‍ 76 റണ്‍സാണ് നേടിയത്. 9 ഫോറും 3 സിക്സുമാണ് മാക്സ്വെല്ലും എബി ഡി വില്ലിയേഴ്സും മത്സരത്തില്‍ നേിടയത്. കൈല്‍ ജാമിസണ്‍ 4 പന്തില്‍ 11 റണ്‍സ് പുറത്താകാതെ നേടി. അഞ്ചാം വിക്കറ്റില്‍ ഡി വില്ലിയേഴ്സ് – ജാമിസണ്‍ കൂട്ടുകെട്ട് 18 പന്തില്‍ 56 റണ്‍സാണ് നേടിയത്.