മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരുമെന്നാണ് പ്രതീക്ഷയെന്ന് ബാഴ്‌സലോണ പ്രസിഡണ്ട്

Laporta Messi Barcelona
- Advertisement -

ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ തന്നെ അടുത്ത സീസണിലും തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ബാർസിലോണ പ്രസിഡന്റ് ജോവാൻ ലപോർട്ട. ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ്. ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ മികവിൽ ബാഴ്‌സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ മെസ്സി ഒരു ലോകോത്തര ഗോളും സ്വന്തമാക്കിയിരുന്നു.

2018ൽ മെസ്സി ക്യാപ്റ്റനായതിന് ശേഷം ആദ്യമായാണ് ബാർസിലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സിയെന്നും ബാഴ്‌സലോണയുമായി മെസ്സിക്ക് വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും ലപോർട്ട പറഞ്ഞു. മെസ്സി ബാഴ്‌സലോണയിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അത്കൊണ്ട് തന്നെ മെസ്സിയെ നിലനിർത്താൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ലപോർട്ട കൂട്ടിച്ചേർത്തു.

നിലവിൽ മെസ്സിക്ക് പിന്തുണയുമായി മനോഹരമായി ഫുട്ബോൾ കളിക്കുന്ന മികച്ച ഒരു ടീം ഉണ്ടെന്നും സീസണിന്റെ തുടക്കത്തിൽ ബാഴ്‌സലോണ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിലും ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതിനും ലപോർട്ട പറഞ്ഞു.

Advertisement