ഗോളിനെക്കാൾ കൂടുതൽ അസിസ്റ്റുകൾ ഉള്ളത് പ്രശ്നം അല്ലെന്ന് ടിമോ വെർണർ

Timo Werner Chelsea
- Advertisement -

ചെൽസി ജയിക്കുന്ന കാലത്തോളം ഗോളുകളേക്കാൾ അസിസ്റ്റുകൾ തനിക്ക് ലഭിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് ചെൽസി താരം ടിമോ വെർണർ. എഫ്.എ കപ്പ് സെമി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ടിമോ വെർണർ. മത്സരത്തിൽ ഹക്കിം സീയെച്ചിന്റെ വിജയ ഗോളിന് അസിസ്റ്റ് നൽകിയത് വെർണർ ആയിരുന്നു.

നിലവിൽ തനിക്ക് ഗോളുകളേക്കാൾ അസിസ്റ്റുകൾ ഉള്ളത് കഴിഞ്ഞ കൊല്ലവുമായി താരതമ്യം ചെയ്യുമ്പോൾ പതിവില്ലാത്തത് ആണെന്നും എന്നാൽ ചെൽസി ജയിക്കുന്ന കാലത്തോളം താൻ സന്തോഷവാൻ ആണെന്നും ടിമോ വെർണർ പറഞ്ഞു. സീസണിന്റെ തുടക്കത്തിൽ 12 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളുമായി മികച്ച പ്രകടനം പുറത്തെടുത്ത ടിമോ വെർണർ തുടർന്ന് കഴിഞ്ഞ നവംബറിന് ശേഷം 2 ഗോൾ മാത്രമാണ് ചെൽസിക്ക് വേണ്ടി നേടിയത്. എന്നാൽ ഈ കാലയളവിൽ ചെൽസിക്ക് വേണ്ടി കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കാൻ വെർണറിന് കഴിഞ്ഞിരുന്നു.

Advertisement