മാക്സിയുടെ ഇന്നിംഗ്സാണ് ബാംഗ്ലൂരിനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത് – വിരാട് കോഹ്‍ലി

Maxwellkohli

ഈ സീസണിലെ ഇതുവരെയുള്ള വിജയങ്ങളില്‍ ടീമിന് അമിതാവേശമില്ലെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ആര്‍സിബി തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിക്കുന്നത്. തനിക്ക് 150 റണ്‍സ് പ്രതിരോധിക്കുവാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും തങ്ങള്‍ ബുദ്ധിമുട്ടിയത് പോലെ അവരും ബാറ്റിംഗില്‍ ബുദ്ധിമുട്ടുമെന്ന് കോഹ്‍ലി ടീമംഗങ്ങളോട് പറഞ്ഞുവെന്ന് അദ്ദേഹം മത്സര ശേഷമുള്ള മാച്ച് പ്രസന്റേഷനില്‍ പറഞ്ഞു.

ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഇന്നിംഗ്സായിരുന്നു കാര്യങ്ങള്‍ നേര്‍വഴിക്കെത്തിച്ചതെന്നും ഈ ഇന്നിംഗ്സിന്റെ ബലത്തില്‍ ടീം പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നുവെന്നും കോഹ്‍ലി പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ഒരിക്കലും ഒരു ടീമും മത്സരത്തില്‍ സാധ്യതയില്ലാത്ത സ്ഥിതിയില്‍ അല്ലെന്നും ഈ രണ്ട് മത്സരങ്ങളും കാണിക്കുന്നുവെന്നും കോഹ്‍ലി വ്യക്താക്കി.

ആര്‍സിബിയ്ക്ക് കൂടുതല്‍ ബൗളിംഗ് സാധ്യതകളുണ്ടെന്നും മധ്യ ഓവറുകളില്‍ അത് ടീമിന് ഗുണം ചെയ്തുവെന്നും കോഹ്‍ലി സൂചിപ്പിച്ചു.