സെമി ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രാനഡയ്ക്ക് എതിരെ

20210409 015507
- Advertisement -

യൂറോപ്പ സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും ഗ്രാനഡയെ നേരിടും. ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് 2-0ന് വിജയിച്ച ആത്മവിശ്വാസവുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. ഈ സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏക കിരീട പ്രതീക്ഷയാണ് യൂറോപ്പ ലീഗ്. ഓൾഡ് ട്രാഫോർഡിൽ ഈ സീസണിൽ യൂറോപ്പ ലീഗിൽ ഒരു മത്സരം പോലും വിജയിക്കാൻ യുണൈറ്റഡിനായിട്ടില്ല. ആ പേരു ദോഷം മാറ്റുക ആകും ക്ലബിന്റെ പ്രധാന ലക്ഷ്യം.

ഗംഭീര ഫോമിൽ ഉള്ള കവാനി ഇന്നും ആദ്യ ഇലവനിൽ ഉണ്ടാകും. വാൻ ഡെ ബീകും ആദ്യ ഇലവനിലേക്ക് വരാൻ സാധ്യത ഉണ്ട്. ഡി ഹിയ ആകും ഇന്ന് വല കാക്കുക‌‌. മാർക്കസ് റാഷഫോർഡ്, ലൂക് ഷോ എന്നിവർക്ക് വിശ്രമം നൽകാനും സാധ്യത കാണുന്നു. ആദ്യ പാദത്തിൽ റാഷ്ഫോർഡും ബ്രൂണോയും നേടിയ ഗോളുകൾ ആയിരുന്നു യുണൈറ്റഡിന് വിജയം നൽകിയത്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്. കളി തത്സയം സോണി നെറ്റ്വരിക്കിൽ കാണാം

Advertisement