എമ്പപ്പയെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് മോഡ്രിച്

20201206 113338
- Advertisement -

പി എസ് ജി സൂപ്പർ താരം എമ്പപ്പെയെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞു. എമ്പപ്പെ വലിയ താരമാണ് എന്നും അത് താരം പി എസ് ജിക്കും ഫ്രാൻസ് ദേശീയ ടീമിനും ഒപ്പം തെളിയിച്ചിട്ടുണ്ട് എന്നും മോഡ്രിച് പറഞ്ഞു. റയൽ മാഡ്രിഡ് എന്നും വലിയ താരങ്ങൾ സ്വാഗതം ചെയ്തിട്ടെ ഉള്ളൂ എന്നും മോഡ്രിച് പറഞ്ഞു.

എന്നാൽ വേറെ ഒരു ക്ലബിലെ ഒരു താരത്തെ കുറിച്ച് അതും ഈ സാഹചര്യത്തിൽ സംസാരിക്കുന്നത് ശരിയല്ല എന്ന് മോഡ്രിച് പറഞ്ഞു. എന്താകും എന്ന് അടുത്ത സീസണിൽ കാണാം എന്നും എന്തായാലും എമ്പപ്പെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് ഇപ്പോൾ തന്നെ എന്നും എമ്പപ്പെ പറഞ്ഞു.

Advertisement