മുംബൈയ്ക്ക് വേണം ആദ്യ ജയം, ഒന്നാം സ്ഥാനം ലക്ഷ്യമാക്കി കൊല്‍ക്കത്ത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആദ്യ ജയം തേടി മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും കളത്തിലിറങ്ങുന്നു. ഇന്ന് മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു കൊല്‍ക്കത്ത നായകന്‍ ശ്രേയസ്സ് അയ്യര്‍.

ശിവം മാവിയ്ക്ക് പകരം റാസിഖ് സലാം കൊല്‍ക്കത്തയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുകയാണ്. ടിം സൗത്തിയ്ക്ക് പകരം പാറ്റ് കമ്മിന്‍സും ടീമിലേക്ക് എത്തുന്നു. രണ്ട് മാറ്റങ്ങളാണ് മുംബൈ നിരയിലും ഉള്ളത്. അന്മോൽപ്രീത് സിംഗിന് പകരം സൂര്യകുമാര്‍ യാദവും ടിം ഡേവിഡിന് പകരം ഡെവാൽഡ് ബ്രെവിസും ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Dewald Brevis, Murugan Ashwin, Jasprit Bumrah, Tymal Mills, Basil Thampi

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Ajinkya Rahane, Venkatesh Iyer, Shreyas Iyer(c), Sam Billings(w), Nitish Rana, Andre Russell, Sunil Narine, Pat Cummins, Umesh Yadav, Rasikh Salam, Varun Chakaravarthy