ലേല യുദ്ധത്തിന് ശേഷം മോര്‍ഗനെ സ്വന്തമാക്കി കൊല്‍ക്കത്ത

ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാവായ ടീമിന്റെ നായകന്‍ ഓയിന്‍ മോര്‍ഗനെ സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 1.50 കോടിയുടെ അടിസ്ഥാന വിലയില്‍ ആരംഭിച്ച ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് കൊല്‍ക്കത്ത ഇംഗ്ലണ്ട് നായകനെ സ്വന്തമാക്കിയത്. 5.25 കോടി രൂപയാണ് താരത്തിനായി കൊല്‍ക്കത്ത ചിലവാക്കിയിരിക്കുന്നത്. മുമ്പ് കൊല്‍ക്കത്തയ്ക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് മോര്‍ഗന്‍.

Previous articleക്രിസ് ലിൻ 2 കോടിക്ക് മുംബൈ ഇന്ത്യൻസിൽ
Next articleജേസൺ റോയിയെ ഡെൽഹി സ്വന്തമാക്കി