കരീബിയൻ പ്രീമിയർ ലീഗ് കഴിഞ്ഞ് ഐ.പി.എല്ലിനായി പൊളാർഡ് അബുദാബിയിൽ

Photo: Twitter/@mipaltan
- Advertisement -

കരീബിയൻ പ്രീമിയർ ലീഗിൽ പങ്കെടുത്തതിന് ശേഷം മുംബൈ ഇന്ത്യൻസിന് വേണ്ടി ഐ.പി.എൽ കളിയ്ക്കാൻ വെസ്റ്റിൻഡീസ് താരം കെയ്റൺ പൊളാർഡ് അബുദാബിയിൽ എത്തി. കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് പ്രകടനം നടത്തിയതിന് ശേഷമാണ് പൊളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ യു.എ.ഇയിൽ എത്തുന്നത്. ടൂർണമെന്റിൽ 8 വിക്കറ്റും 207 റൺസും നേടിയ പൊളാർഡ് തന്നെയായിരുന്നു ടൂർണമെന്റിലെ മികച്ച താരവും.

പോളാർഡിനെ കൂടാതെ മറ്റൊരു മുംബൈ ഇന്ത്യൻസ് താരമായ റുഥർഫോർഡും അബുദാബിയിൽ എത്തിയിട്ടുണ്ട്. ഇരു താരങ്ങളും അടുത്ത 6 ദിവസം ഹോട്ടലിൽ ക്വറന്റൈൻ കാലാവധി പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനത്തിന് ഇറങ്ങുക. ഇതിനിടെ താരങ്ങളുടെ മൂന്ന് കൊറോണ വൈറസ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആവുകയും വേണം.

Advertisement