മുറിച് ഇനി ലാസിയോക്ക് വേണ്ടി ഗോളടിക്കും

Newsroom

തുർക്കിഷ് ക്ലബായ ഫെനർബെചെയുടെ സ്ട്രൈക്കറായ വേദാത് മുറിചിനെ ലാസിയോ സ്വന്തമാക്കി. 26കാരനായ താരം മെഡിക്കൽ പൂർത്തിയാക്കി ഉടൻ ലാസിയോയിൽ കരാർ ഒപ്പുവെക്കും. 3 വർഷത്തെ കരാറിലാകും മുറിചിനെ ലാസിയോ ഇറ്റലിയിലേക്ക് എത്തിക്കുന്നത്. 20 മില്യണോളമാണ് ട്രാൻസ്ഫർ തുക. തുർക്കിയിൽ ഗോളടിച്ച് കൂട്ടിയ താരമാണ് വെദാത് മുറിച്. ഈ കഴിഞ്ഞ സീസണിൽ ഫെനർബചെയിൽ എത്തിയ താരം തന്റെ ആദ്യ സീസണിൽ തന്നെ 15 ഗോളുകൾ നേടിയിരുന്നു.

2014 മുതൽ തുർക്കിയിലെ വിവിധ ക്ലബുകളിൽ താരം കളിക്കുന്നുണ്ട്. നൂറിലധികം ഗോളുകൾ തുർക്കിയിൽ നേടാൻ താരത്തിനായി. മുമ്പ് അൽബേനിയൻ ലീഗിലും മുറിച് കളിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആകും എന്നതാണ് മുറിചിനെ ലാസിയോയിൽ എത്തിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ കളിച്ചാൽ കൊസോവ രാജ്യത്ത് നിന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ താരമായി മുറിച് മാറും. കൊസോവോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് മുറിച്.